Sunday, February 12, 2012

കവയത്രി നീസ വെള്ളൂരിന് പ്രണാമം!

പ്രണാമം!


ഒട്ടേറെ വേദനയോടെയാണ് കൃതി പബ്ലിക്കേഷന്‍സിന്റെ എഡിറ്റോറിയല്‍ ഡെസ്കിലിരുന്ന് ഇത് കുറിക്കുന്നത്. ഒരു വേര്‍പാട് .. അത് തീര്‍ത്തും പ്രതീക്ഷിതമായിരുന്നെങ്കില്‍ പോലും സംഭവിച്ചു എന്നറിയുമ്പോള്‍ വല്ലാതെ ചുട്ടുപൊള്ളിക്കുന്നു. വ്യര്‍ത്ഥമായ വാക്കുകള്‍ക്കോ , പൊള്ളയായ വികാരപ്രകടനങ്ങള്‍ക്കോ യാതൊരു അര്‍ത്ഥവുമില്ലെന്ന് അറിയാം..

കാ വാ രേഖ? എന്ന കവിത സമാഹാരത്തിനായി കവിതകള്‍ തേടിക്കൊണ്ടിരിക്കെയാണ് കൊട്ടോട്ടിക്കാരന്‍ നീസയെകുറിച്ചും ആ കുട്ടിയുടെ കവിതകളെക്കുറിച്ചും സൂചിപ്പിച്ചത്. ഒരു കവിത പ്രസിദ്ധീകരിച്ചു കാണുക എന്നത് അവളുടെ വലിയ ഒരു സ്വപ്നമാണെന്നും ലുക്കീമിയയോട് പടപൊരുതുന്ന ആ കുട്ടിക്ക് അത് വല്ലാത്ത അശ്വാസമാകും എന്നും പറഞ്ഞ് ആ കവിതകളും ബ്ലോഗ്ലിങ്കുകളും അയച്ചു തരികയായിരുന്നു.

നിലവാരമുള്ള ആ കവിതകളില്‍ നിന്നും ഒന്ന് സ്ക്രീനിംഗ് കമ്മറ്റി തിരഞ്ഞെടുത്തു..

പ്രേതം.

ഞാനൊരന്ധവിശ്വാസിയല്ല
പ്രേതങ്ങള്‍-
അവരജ്ഞാതലോകത്തിലെ
വിഖ്യാത കഥാപാത്രങ്ങളാണ്

കവിത തുടങ്ങുന്നത് ഇങ്ങിയെയായിരുന്നു. ലുക്കീമിയ കാര്‍ന്നു തിന്നുമ്പോഴും നീസയുടെ ചിന്തകള്‍ തീക്ഷ്ണമായിരുന്നു..

രണ്ട് വര്‍ഷം മുന്‍പ് ഇതുപോലൊരു ശലഭായനം കൊഴിഞ്ഞിരുന്നു!!

ഇപ്പോള്‍ ഒരു നിലാമഴയും...!!!

പ്രിയ കവയത്രി, നിന്റെ കവിതകള്‍ മരിക്കുന്നില്ല.. കാന്‍സറുകള്‍ക്ക് കാര്‍ന്നു തിന്നാനാവാത്ത ആ കവിതകളിലൂടെ നീയും എക്കാലവും ജീവിക്കും.

പ്രണാമം!

3 comments:

  1. എന്താ എഴുതേണ്ടതെന്നും പറയേണ്ടതെന്നും അറിയില്ല..എനിക്ക് അറിയാം ആ വേദന.എന്റെ കുട്ടി നിനക്ക് പകരം ഞാന്‍ ആയിരുന്നെങ്കില്‍ .....ആ ആത്മാവിന് നിത്യശാന്തി ലഭികട്ടെ...

    ReplyDelete
  2. ഇന്നു മൂന്നുമണിയ്ക്ക് നീസവെള്ളൂർ നമ്മെ വിട്ടുപിരിഞ്ഞു. വേദനയോടെ അവൾക്ക് നിത്യശാന്തി നേരാം. ഒരു കടലാസിൽ മൂന്നു ചെറുകവിതകൾ എഴുതി പിതാവിനെ ഏൽപ്പിച്ച് ഇന്നുതന്നെ പോസ്റ്റണമെന്ന് എന്നോട് പറയണമെന്ന് ഏൽപ്പിയ്ക്കുകയായിരുന്നു. എന്താണ് എഴുതേണ്ടതെന്ന് എനിയ്ക്കറിയില്ല...
    തുഞ്ചൻപറമ്പ് ബ്ലോഗേഴ്സ് മീറ്റിൽ നീസവെള്ളൂർ ആലപിച്ച അവളുടെ അമ്മ എന്ന കവിത ഇവിടെ കേൾക്കാം.

    ReplyDelete