Friday, April 22, 2011

കാ വാ രേഖ? പുസ്തക പ്രകാശനചടങ്ങ്...

തുഞ്ചന്‍ പറമ്പില്‍ ഏപ്രില്‍ 17 നു നടന്ന ബ്ലോഗേര്‍സ് മീറ്റില്‍ വെച്ച് കൃതി പബ്ലിക്കേഷന്‍സിന്റെ രണ്ടാമത് സമാഹാരമായ കാവാ രേഖ? പ്രശസ്ത സാഹിത്യകാരന്‍ കെ.പി.രാമനുണ്ണി ബ്ലോഗര്‍ ഡോക്ടര്‍ ജയന്‍ ഏവൂരിനു നല്‍കി പ്രകാശനം നിര്‍‌വഹിച്ചു.
കെ.പി.രാമനുണ്ണി കാ വാ രേഖ? ഡോക്ടര്‍ ജയന്‍ ഏവൂരിന് നല്കി പ്രകാശനം നിര്‍വഹിക്കുന്നു. യൂസഫ്പ, മനോരാജ്, സിയെല്ലസ് ബുക്സിന്റെ ലീല എം.ചന്ദ്രന്‍ എന്നിവര്‍ സമീപം


ഏതാണ്ട് 200ഓളം വരുന്ന ബ്ലോഗ് - ബ്ലോഗിതര ആളുകളെ സാക്ഷിനിര്‍ത്തി മലയാള ഭാഷയുടെ പിതാവിന്റെ തിരുമുറ്റത്ത് പുസ്തകങ്ങളുടെ ലോകത്ത് പിച്ചവെച്ച് തുടങ്ങുന്ന കൃതി പബ്ലിക്കേഷന്‍സ് വീണ്ടും പുതിയ ചരിത്രം കുറിച്ചു!. നേരത്തെ സൂചിപ്പിച്ച പോലെ ബ്ലോഗിലെ കവികളുടെ അപ്രകാശിത രചനകള്‍ ഉള്‍പ്പെടുത്തി അണിയിച്ചൊരുക്കിയതാണ് ഈ സമാഹാരം. കൃതി പബ്ലിക്കേഷന്‍സ് ഡയറക്ടര്‍ യൂസഫ്പ കൊച്ചന്നൂരിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോഗര്‍ കൊട്ടോട്ടിക്കാരന്‍ ശ്രീ. കെ.പി.രാമനുണ്ണിയെ പ്രകാശനത്തിനായി വേദിയിലേക്ക് ക്ഷണിച്ചു കൊണ്ട് ചടങ്ങുകള്‍ക്ക് തുടക്കമിട്ടു.

കെ.പി.രാമനുണ്ണിയെ പുസ്തകത്തിന്റെ പ്രകാശനത്തിനായി സാബു കൊട്ടോട്ടി വേദിയിലേക്ക് ക്ഷണിക്കുന്നു. സമീപം യൂസഫ്പ കൊച്ചന്നൂര്‍
തുടര്‍ന്ന് കൃതി പബ്ലിക്കേഷന്‍സ് എന്ന പുസ്തക പ്രസാധക കൂട്ടായ്മയെ കുറിച്ചും കാ വാ രേഖ? എന്ന പുസ്തകത്തിലേക്ക് കവിതകള്‍ കണ്ടെത്തുന്നതിനുപയോഗിച്ച മാനദണ്ഡവും എല്ലാം ബ്ലോഗര്‍ മനോരാജ് വിശദീകരിച്ചു.

മനോരാജ് പുസ്തകത്തെ പറ്റി വിശദീകരിക്കുന്നു. ശ്രീ.കെ.പി.രാമനുണ്ണി, യൂസഫ്പ കൊച്ചന്നൂര്‍, പുസ്തക സ്വീകര്‍ത്താവ് ഡോക്ടര്‍ ജയന്‍ ഏവൂര്‍ എന്നിവര്‍ സമീപം.
തുടര്‍ന്ന് ഡോക്ടര്‍ ജയന്‍ എവൂരിന് പുസ്തകം കൈമാറികൊണ്ട് കെ.പി.രാമനുണ്ണി പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.
മുഹൂര്‍ത്തം : കാ വാ രേഖ? മലയാള കവിതാസ്വാദകര്‍ക്ക് മുന്‍പിലേക്ക്....

മറുപടി പ്രസംഗത്തില്‍ പുസ്തകത്തിലെ ആദ്യ കവിതയായ ഡോണ മയൂരയുടെ ഋതുമാപിനിയിലെ ചില വരികള്‍ അദ്ദേഹം സദസ്സുമായി പങ്കുവെച്ചു. തുടര്‍ന്ന് പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്പനയും നടന്നു. അതോടൊപ്പം പുസ്തകത്തില്‍ കവിത ഉള്‍പ്പെട്ടിട്ടുള്ള നീസ വെള്ളൂര്‍ എന്ന കുഞ്ഞു കവയത്രിക്ക് ആയൂരാരോഗ്യങ്ങള്‍ നേര്‍ന്ന് കൊണ്ട് പുസ്തകത്തിന്റെ കോപ്പി നല്‍കുകയും ഉണ്ടായി.
മറുപടി പ്രസംഗത്തിലെ ചില ഏടുകള്‍ :
ബ്ലോഗിലെ സൌഹൃദങ്ങളുടെ
വും കൂട്ടായ്മയും എന്നെ വല്ലാതെ ഭ്രമിപ്പിക്കുന്നു. ഇന്റര്‍ നെറ്റിന്റെ ദൂഷ്യവശങ്ങള്‍ക്കിടയില്‍ വീണു കിട്ടുന്ന നല്ല നിമിഷങ്ങളാണ് ത് രെ പരസ്പരം കാണാത്ത നിങ്ങളുടെ കൂട്ടായ്മയില്‍ ഒരുത്തിരിയുന്നത്. ഇവിടെ പ്രകാശനം ചെയ്ത സ്മരണിക അതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. മറ്റു പുസ്തകങ്ങളെ പറ്റി സൂചിപ്പിച്ചാല്‍ കാ വാ രേഖ? എന്നവിത സമാഹാരത്തിലെ ആദ്യ കവിതയില്‍ ഡോണ മയൂര എന്ന കവയത്രി പറയുന്നത് നോക്കൂ..
“കാതിലേക്ക് തുളച്ച് കയറുന്ന
രോ വാക്കിനെയും
തോണ്ടിയെടുത്ത് പുറത്തിടാന്‍
കൈയിലെടുത്തിരിക്കുന്ന തുമ്പു കൂര്‍ത്ത,
മുകളിലേക്ക് വളഞ്ഞ കത്തിക്കൊണ്ട്,
ഓരോ വാക്കിന്റെയും
നീളവും അര്‍ത്ഥവ്യാപ്തിയും മനസ്സിലളന്ന്...“
എത്രമനോഹരമായ വരികള്‍ എന്ന് നോക്കു...

പ്രദര്‍ശനവും വില്പനയും നടക്കുന്ന വേദിയില്‍ നിന്നും പുസ്തകത്തെ പരിചയപ്പെടുന്ന ബ്ലോഗര്‍ പ്രിയദര്‍ശിനി.
പുസ്തകത്തിന്റെ കോപ്പി കാ വാ രേഖ?യിലെ കവയത്രി നീസ വെള്ളൂരിന് കൈമാറുന്നു.

കാ വാ രേഖ? മൌനത്തിനപ്പുറത്തേക്ക്...


കൃതി പബ്ലിക്കേഷന്‍സിന്റെ ആദ്യ പുസ്തകമായ മൌനത്തിനപ്പുറത്തെക്ക്.. കാ വാ രേഖ? എന്നിവ തുഞ്ചന്‍ പറമ്പ് ബ്ലോഗ് മീറ്റില്‍ പുസ്തക പ്രേമികള്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. പുസ്തകം ആവശ്യമുള്ളവര്‍ sales@krithipublications.com എന്ന ഇമെയില്‍ വിലാസത്തില്‍ കോണ്ടാക്റ്റ് ചെയ്താല്‍ പുസ്തകങ്ങള്‍ നേരില്‍ , തപാലില്‍, കൊറിയറായി ആവശ്യക്കാര്‍ക്ക് എത്തിക്കുന്നതാണെനും ഇതോടൊപ്പം അറിയിക്കുന്നു. പുസ്തകങ്ങളെ സ്നേഹിക്കുന്ന എല്ലാവരുടേയും സ്നേഹം എന്നും ഉണ്ടാവുമെന്ന്‍ വിശ്വസിക്കട്ടെ..


പ്രകാശനചടങ്ങിന്റെ വീഡിയോ റിപ്പോര്‍ട്ട് ഇവിടെ കാണാം.

24 comments:

  1. ആശംസകൾ!
    ബ്ലോഗെഴുത്തുകാരും കൂട്ടായ്മകളും വളരട്ടെ!!

    ReplyDelete
  2. ഇതില്‍ ഭാഗഭാക്കാകാന്‍ കഴിഞ്ഞതില്‍ ദൈവത്തെ സ്തുതിക്കുന്നു.

    ReplyDelete
  3. ഇത്തരം സംരംഭങ്ങള്‍ ഇനിയുമിനിയും ഉണ്ടാകട്ടെ....

    ReplyDelete
  4. വളരെ സന്തോഷമുണ്ട്..

    ReplyDelete
  5. ആശംസകൾ....
    തുടർപ്രവർത്തനങ്ങളുമായി മുന്നോട്ടു പോകൂ....

    ReplyDelete
  6. ആദ്യം കാ വാ രേഖ? പത്തുകോപ്പി എനിക്ക് കൊറിയറോ പാഴ്സലോ ചെയ്യൂ. ബാക്കി പിന്നെപ്പറയാം

    ReplyDelete
  7. തുച്ഛമായെങ്കിലും സഹകരിക്കാൻ കഴിഞ്ഞതിൽ സന്തോഷം.അക്ഷരവഴികളിലെ ഈ സൗഹൃദവും ഒരുമയും തുടരുമല്ലോ?

    പുസ്തകം അയക്കാനുള്ള്‌ വിലാസം നാളെത്തന്നെ അയക്കാം. ഗൾഫിലേക്ക്‌ ( യു.ഏ.ഈ) ഒരു കോപ്പി എങ്ങനെ എത്തിക്കാം ?

    ReplyDelete
  8. ഇതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം....
    കൂടുതല്‍ പുസ്തകങ്ങള്‍ ഉണ്ടാവട്ടെ!!!
    ആശംസകള്‍

    ReplyDelete
  9. ഇതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്..

    ReplyDelete
  10. enik varan kazhiyathathinte vishamam. ennalum krithik asamsakal....

    ReplyDelete
  11. കാ വാ രേഖ? യിൽ ഒരെളിയ സാന്നിദ്ധ്യമാകാൻ എനിക്ക് കഴിഞ്ഞതിൽ സന്തോഷമുണ്ട്. പ്രസാധനാലയത്തിന്റെ ഭാ‍വി പ്രഫുല്ലമാകാൻ പ്രാർത്ഥനകൾ.

    ReplyDelete
  12. ആശംസകളോടൊപ്പം കാ വാ രേഖയുടെ ഒരു കോപ്പി സ്വന്തമാക്കാനും ആഗ്രഹിക്കുന്നു.
    അഡ്രസ്സ് മെയിലിൽ അറിയിക്കാം.

    ReplyDelete
  13. ആശംസകൾ!

    പുസ്തകങ്ങൾ അവയിൽ കവിതകൾ എഴുതിയിട്ടുള്ള ജെയിം സണ്ണി പാറ്റൂർ എനിക്കു സമ്മാനിച്ചു.

    ReplyDelete
  14. Good Luck with your publication efforts

    ReplyDelete