ഫെയ്സ്ബുക്കിലെ
'കഥ' ഗ്രൂപ്പ് കഥാ മത്സരം
സംഘടിപ്പിക്കുന്നു. 'കൃതി ബുക്സാ'ണ്
ഈ മത്സരത്തിന്റെ പ്രായോജകര്‍. മത്സരത്തിലേക്ക്
ലഭിക്കുന്നതില്‍ നിന്നും
മികച്ച 3 സൃഷ്ടികള്‍ക്ക്
കഥ ഗ്രൂപ്പ് നല്‍കുന്ന
കാഷ് പ്രൈസും കൃതി ബുക്സ്
നല്‍കുന്ന പ്രശംസാപത്രവും
മൊമെന്റൊയും ആയിരിക്കും
സമ്മാനം. കൂടാതെ
മത്സരത്തിനായി ലഭിക്കുന്ന
രചനകളില്‍ നിന്നും
തിരഞ്ഞെടുക്കപ്പെടുന്ന
രചനകള്‍ ഉള്‍പ്പെടുത്തി കൃതി
ബുക്സ് കഥാസമാഹാരം പബ്ലിഷ്
ചെയ്യുകയും ചെയ്യുന്നതാണ്.
ഈ മത്സരത്തിന്റെ
പേര് "കൃതിബുക്സ് കഥാമത്സരം"
എന്നായിരിക്കും.
മത്സരത്തിലേക്കുള്ള
രചനകള്‍ krithikadhamalsaram@gmail.com
എന്ന ഇമെയില്‍
വിലാസത്തില്‍ ജൂലായ് 20
ന് അകം ലഭിക്കേണ്ടതാണ്.
മത്സരത്തിന്റെ
നിയമാവലികള്‍.
****************************** ******
1. ഇത്
വരെ കഥ ഗ്രൂപ്പിലുള്‍പ്പെടെ
മറ്റെവിടെയും പ്രസിദ്ധീകരിക്കാത്ത
രചനകള്‍ ആണ് മത്സരത്തിലേക്ക്
അയക്കേണ്ടത്.
2. രചനകള്‍
തികച്ചും മൌലീകമായിരിക്കണം.
3. മത്സരത്തിലേക്ക്
അയക്കുന്ന സൃഷ്ടികള്‍ക്ക്
ഇത്ര വാക്കുകളെന്നോ പ്രത്യേക
വിഷയമോ ഉണ്ടായിരിക്കുന്നതല്ല.
4. മത്സരത്തിലേക്ക്
ലഭിക്കുന്ന രചനകള്‍ കഥ ഗ്രൂപ്പ്
/ കൃതി
ബുക്സ് എന്നിവരുടെ നേതൃത്വത്തില്‍
ഒരു സ്ക്രീനിംഗ് പാനല്‍
വിലയിരുത്തുന്നതും അവയില്‍
നിന്നും തിരഞ്ഞെടുക്കുന്ന
15 രചനകള്‍
മാത്രം അവസാന ജഡ്ജിംഗിനായി
വിദഗ്ദര്‍ അടങ്ങിയ കമ്മറ്റിക്ക്
മുന്‍പാകെ സമര്‍പ്പിക്കുകയും
ചെയ്യുന്നതാണ്.
5. ഒരാള്‍ക്ക്
പരമാവധി 3 രചനകള്‍
വരെ അയക്കാം.
പക്ഷെ,
ഇവയില്‍ നിന്നും
സ്ക്രീനിംഗ് കമ്മറ്റിയുടെ
തിരഞ്ഞെടുപ്പ് വേളയില്‍
ഏറ്റവും മികച്ച ഒരെണ്ണം
മാത്രമേ തിരഞ്ഞെടുക്കൂ.
6. അയയ്ക്കുന്ന
രചനകളുടെ പകര്‍പ്പാവകാശം
രചയിതാവിന് തന്നെ ആണെങ്കിലും മത്സരം
കഴിയുന്നത് വരെ അതിലേക്ക്
അയച്ചിരിക്കുന്ന രചനകള്‍
മറ്റെവിടെയും പ്രസിദ്ധീകരിക്കുവാന്‍
പാടുള്ളതല്ല.
7. അങ്ങിനെ
ഉണ്ടെന്ന് അറിവ് ലഭിച്ചാല്‍
മത്സരാര്‍ത്ഥി ഡിസ്‌കോളിഫൈ
ആകുന്നതാണ്.
മത്സരാര്‍ത്ഥി
ഡിസ്‌കോളിഫൈ ആകുന്നു എന്നതിലൂടെ
ടി വ്യക്തി മത്സരത്തിലേക്കായി
സമര്‍പ്പിച്ചിരിക്കുന്ന
എല്ലാ സൃഷ്ടികളും ഡിസ്‌കോളിഫൈ
ആകുന്നതാണ്.
8. കഥാസമാഹാരത്തിലും
അവസാന 15 എണ്ണത്തിലും
ഒരു എഴുത്തുകാരന്റെ ഒരു കഥ
മാത്രമേ തിരഞ്ഞെടുക്കുകയുള്ളൂ